മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 21 കാരി; പൊലീസ് കേസെടുത്തു

കുറ്റിപ്പുറം സ്വദേശി ഷിഫാന തെസ്നിയാണ് ഭാർത്താവിനെതിരെ പരാതിയുമായി എത്തിയത്
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 21 കാരി; പൊലീസ് കേസെടുത്തു
Published on: 
Updated on: 


മലപ്പുറത്ത് 21 കാരിയെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കുറ്റിപ്പുറം സ്വദേശി ഷിഫാന തെസ്നിയാണ് ഭാർത്താവിനെതിരെ പരാതിയുമായി എത്തിയത്. ഫെബ്രുവരി ഒന്നിനാണ് മാതാവിൻ്റെ സാന്നിധ്യത്തിൽ മുത്തലാഖ് ചൊല്ലുന്നതായി ഫോണിലൂടെ അറിയിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭർത്താവ് ഷാഹുൽ ഹമീദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

News Malayalam 24x7
newsmalayalam.com