
22കാരനായ കൊടുംകുറ്റവാളി കരുതൽ തടങ്കലിൽ. തിരുവനന്തപുരം അയിരൂർ സ്വദേശി ദേവനാരായണനെതിരെയാണ് നടപടി. പ്രതിയെ അയിരൂർ പൊലീസാണ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിലും പ്രതിയാണ് ദേവനാരായണൻ.ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ വധശ്രമ കേസുകളുണ്ട്. കാപ്പ നിയമപ്രകാരം നേരത്തെ നാടുകടത്തിയിട്ടുമുണ്ട്.