മെഗാ കേബിള്‍ ഫെസ്റ്റിന്റെ 22-ാം എഡിഷൻ ഈ മാസം 21ന് ആരംഭിക്കും

കണ്ടൻ്റ്, ടെക്‌നോളജി, മാര്‍ക്കറ്റിങ് മേഖലകളിലെ പുത്തന്‍ പ്രവണതകള്‍ അവതരിപ്പിക്കുന്ന സെഷനുകളാണ് മേളയില്‍ സംഘടിപ്പിക്കുക
മെഗാ കേബിള്‍ ഫെസ്റ്റിന്റെ 22-ാം എഡിഷൻ ഈ മാസം 21ന് ആരംഭിക്കും
Published on

മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി രണ്ടാം എഡിഷന് ഈ മാസം 21ന് തുടക്കമാകും. കൊച്ചിയില്‍ നടക്കുന്ന മേള കെ.ജെ. മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്ടൻ്റ്, ടെക്‌നോളജി, മാര്‍ക്കറ്റിങ് മേഖലകളിലെ പുത്തന്‍ പ്രവണതകള്‍ അവതരിപ്പിക്കുന്ന സെഷനുകളാണ് മേളയില്‍ സംഘടിപ്പിക്കുക.

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്‍ഡ് എക്‌സിബിഷന്‍ ആണ് മെഗാ കേബിള്‍ ഫെസ്റ്റ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 21,22,23 തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികളും ടെക്നോളജി പ്രൊവൈഡര്‍മാരും ട്രേഡര്‍മാരും പുതിയ സാങ്കേതിക വിദ്യകളും ഫെസ്റ്റിന്റെ ഭാഗമാകും.


മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. ഉദ്ഘാടനം എംഎല്‍എ കെ.ജെ. മാക്‌സി നിര്‍വഹിക്കുന്ന ചടങ്ങില്‍ കെ ഫോണ്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ബാബു ഐഎഎസ് ആണ് മുഖ്യാതിഥി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com