ഇൻസ്റ്റഗ്രാമിൽ ഷാരൂഖ് ഖാനെക്കാളും ഫോളോവേഴ്സുള്ള 23കാരി; ആരാണ് ജന്നത്ത് സുബൈർ റഹ്മാനി?

പ്രശസ്ത ടെലിവിഷൻ പരിപാടികളായ ഫൂൽവ, തൂ ആഷിഖി തുടങ്ങിയ പരിപാടികളിലൂടെ ബാലതാരമായാണ് ജന്നത്ത് സുബൈറിൻ്റെ അരങ്ങേറ്റം
ഇൻസ്റ്റഗ്രാമിൽ ഷാരൂഖ് ഖാനെക്കാളും ഫോളോവേഴ്സുള്ള 23കാരി; ആരാണ് ജന്നത്ത് സുബൈർ റഹ്മാനി?
Published on: 
Updated on: 

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ ഷാരൂഖ് ഖാനെ മറികടന്ന് പ്രമുഖ ടെലിവിഷൻ താരം. 23കാരിയായ ടെലിവിഷൻ താരവും ഇൻഫ്ലുവൻസറുമായ ജന്നത്ത് സുബൈർ റഹ്മാനിയാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

പ്രശസ്ത ടെലിവിഷൻ പരിപാടികളായ ഫൂൽവ, തൂ ആഷിഖി തുടങ്ങിയ പരിപാടികളിലൂടെ ബാലതാരമായാണ് ജന്നത്ത് സുബൈറിൻ്റെ അരങ്ങേറ്റം. ടെലിവിഷൻ താരത്തിൽ നിന്നും പ്രശസ്തയായ ഒരു സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസറിലേക്കുള്ള ജന്നത്തിൻ്റെ കുതിച്ചുകയറ്റം പ്രചോദനം നൽകുന്നതാണ്. 21ാം വയസിൽ സ്വന്തമായൊരു വീട് വാങ്ങാനും ജന്നത്തിന് സാധിച്ചു. 2011 മുതൽ നിരവധി പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ കുൽചെ ചോലെ എന്ന ചിത്രത്തിലൂടെ പഞ്ചാബി സിനിമയിലും ജന്നത്ത് അരങ്ങേറ്റം കുറിച്ചു.

ഷാരൂഖ് ഖാന് ഇൻസ്റ്റ​ഗ്രാമിൽ 47.8 മില്യൺ ഫോളോവേഴ്സാണുള്ളത്. എന്നാൽ ജന്നത്തിന് 49.7 മില്യൺ ഫോളോവേഴ്സുണ്ട്. യൂട്യൂബിൽ 6.37 ദശലക്ഷം സബ്സ്ക്രെബേഴ്സുമുണ്ട്. സ്വകാര്യ മ്യൂസിക് ആൽബങ്ങളിലൂടെയും താരം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

സീരിയിലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ 23 കാരിയായ ജന്നത്ത് സുബൈർ തന്നെയാണ് ഇന്നീ മേഖലയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും.

News Malayalam 24x7
newsmalayalam.com