ദീപാവലി ആഘോഷത്തിനിടെ തീപിടുത്തം; മൂന്ന് കുട്ടികൾ മരിച്ചു

കാളി പൂജയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് പേർ ഉലുബേരിയ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്
ദീപാവലി ആഘോഷത്തിനിടെ തീപിടുത്തം; മൂന്ന് കുട്ടികൾ മരിച്ചു
Published on

ബംഗാൾ ഹൗറയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ പൊള്ളലേറ്റ് മരിച്ചു. താനിയ മിസ്ത്രി (14), ഇഷാൻ ധാര (6), മുംതാസ് ഖാത്തൂൺ (8) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാളി പൂജയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് പേർ ഉലുബേരിയ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്.

അപകടം നടന്ന ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു. എന്നാൽ തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും മൂന്ന് കുട്ടികൾ മരിച്ചിരുന്നു. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത് നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് അയച്ചതായി ഹൗറയിലെ ഡിവിഷണൽ ഫയർ ഓഫീസർ രഞ്ജൻ കുമാർ ഘോഷ് പറഞ്ഞു.

സംഭവത്തോടെ, പ്രാദേശത്തെ കാളി പൂജ സംഘാടകർ നി‍ർത്തിവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com