
ആലുവ മാതൃശക്തി സദനത്തിൽ നിന്ന് 3 പെൺകുട്ടിളെ കാണാതായതായി പരാതി. 16,17,18 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. പുലർച്ചെ 4.30 മുതൽ പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഡിവൈഎസ്പി സുരേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ചൈൽഡ് വെൽഫയർ സെൻ്ററിൽ നിന്നടക്കമുള്ള കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. മുപ്പതോളം കുട്ടികളാണ് ഇവിടെ ഉള്ളത്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുട്ടികൾ ഗേറ്റിൻ്റെ താക്കോൽ മോഷ്ടിച്ചതായാണ് വിവരം. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ പുറത്തുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ ദൃശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.