IMPACT|കണ്ണൂരിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

ഗിരീഷ് ടി വി, ആനന്ദ് എ കെ, അനീഷ് ഇ പി എന്നിവരെയാണ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ന്യൂസ് മലയാളം വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.
IMPACT|കണ്ണൂരിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്
Published on

കമ്പിൽ മാപ്പിള ഹായർസക്കണ്ടറി സ്കൂൾ വിദ്യാർഥി ഭവത് മാനവിൻ്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. ഗിരീഷ് ടി വി, ആനന്ദ് എ കെ, അനീഷ് ഇ പി എന്നിവരെയാണ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ന്യൂസ് മലയാളം വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.

ജനുവരി ഏഴിനാണ് കമ്പിൽ സ്വദേശിയായ ഭവത് മാനവ് ആത്മഹത്യ ചെയ്യുന്നത്. അധ്യാപകരുടെ പീഡനത്തിൽ മനം നൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു. പഠനത്തിൽ പിന്നോക്കം നിന്നതിനും നീട്ടി വളർത്തിയ മുടി മുറിക്കാൻ ആവശ്യപ്പെട്ടും അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മറ്റ് കുട്ടികളും സമാനമായ അനുഭവം ഉണ്ടായതായി പറയുന്നുണ്ട്.

ഭവത് മാനവ് ആത്മഹത്യ ചെയ്ത സംഭവത്തിന്‌ പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഗുണ്ടകളെപ്പോലെ അധ്യാപകർ തങ്ങളെ കൈകാര്യം ചെയ്യുന്നെന്നും ഫിസിക്സ് ലാബ് ഇടിമുറിയാണെന്ന് അധ്യാപകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com