
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ടാൻസാനിയൻ പൗരത്വമുള്ളവർ കൊക്കെയ്ൻ കടത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡിആർഐ അപേക്ഷ നൽകും. 10 ദിവസത്തേയ്ക്കാണ് കസ്റ്റഡി അപേക്ഷ നൽകുക.
കഴിഞ്ഞ വ്യാഴ്യാഴ്ചയാണ് ടാൻസാനിയൻ പൗരത്വമുള്ള ഒമാറി അത്തു മണി ജാംഗോയും വെറോണിക്ക അഡ്രേഹം ദുംഗുവും കൊച്ചി വിമാനത്താവളത്തിലെത്തിയത്. 30 കോടി വിലമതിക്കുന്ന കൊക്കെയ്ൻ, ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് വിൽപ്പനക്കെത്തിച്ചത്. കേന്ദ്ര ഏജൻസികൾക്കു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിലെടുത്ത് നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു.