കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്ത ബാധിതർ 310 ആയി; രോഗബാധിതരിൽ ഭൂരിഭാഗവും വിദ്യാർഥികൾ

മഞ്ഞപ്പിത്തം കൂടുതലും ബാധിച്ചത് വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥികൾക്കാണ്
കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്ത ബാധിതർ 310 ആയി; രോഗബാധിതരിൽ ഭൂരിഭാഗവും വിദ്യാർഥികൾ
Published on

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി. രോഗബാധിതരിൽ ഭൂരിഭാഗം പേരും വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥികളാണ് . അതേസമയം രോഗത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥികൾക്ക് രോഗം സ്ഥീരികരിച്ച സാഹചര്യത്തിൽ സ്കൂൾ പരിസരത്തെ പത്തോളം കുടിവെള്ള സ്രോതസുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു. കോഴിക്കോട് സിഡബ്ലുആർഡിഎമ്മിലേക്ക് ഈ സാംപിളുകൾ അയച്ചതായി ചങ്ങരോത്ത് പഞ്ചാത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ പ്രമീള അറിയിച്ചു. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞിട്ടും വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ തുറന്നിരുന്നില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് പ്ലസ് വണ്‍ വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. രോഗബാധിതരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com