
ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പുണ്ടാക്കി മൂന്നേകാൽ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർ സൈബർ പൊലീസിൻ്റെ പിടിയിൽ. ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ലാഭവിഹിതം കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
മലപ്പുറം അരീക്കോട് സ്വദേശികളായ ഷാദിൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.