കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു; പണം സൂക്ഷിച്ചത് ചാക്കിലെന്ന് പരാതിക്കാരൻ

ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു; പണം സൂക്ഷിച്ചത് ചാക്കിലെന്ന് പരാതിക്കാരൻ
Published on
Updated on

കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40ലക്ഷം രൂപ കവർന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് പണം കവർന്നത്.

പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നു റഹീസ് പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അതേസമയം ഇത്രയധികം പണം റഹീസ് കാറിൽ സൂക്ഷിച്ചത് സംശായ്പദമാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com