മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 41 പേർ മരിച്ചു

മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 41 പേർ മരിച്ചു

കൂട്ടിയിടിയെതുടർന്ന് ബസിന് തീപിടിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നാണ് റിപ്പോർട്ട്
Published on


മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 41 മരണം. തെക്കന്‍ മെക്സിക്കോയിലെ ടബാസ്കോയിലാണ് പുലർച്ചെ അപകടമുണ്ടായത്. അപകടത്തില്‍ 38 യാത്രിക്കാരും 2 ബസ് ഡ്രെെവർമാരും- ട്രക്ക് ഡ്രെെവറും കൊല്ലപ്പെട്ടു.

ടൂർസ് അക്കോസ്റ്റ എന്ന പ്രാദേശിക സർവ്വീസാണ് അപകടത്തില്‍പ്പെട്ടത്. ബസ് - ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 48 യാത്രക്കാരാണ് ബസിൽ ഉണ്ടായത്. കൂട്ടിയിടിയെതുടർന്ന് ബസിന് തീപിടിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ബസ് ഓപ്പറേറ്ററായ ടൂർസ് അക്കോസ്റ്റ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബസിന്റെ വേ​ഗതയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും. അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ടൂർസ് അക്കോസ്റ്റ വ്യക്തമാക്കി.

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ടബാസ്കോ സംസ്ഥാന സർക്കാർ അറിയിച്ചു. മരിച്ചവരുടെ എണ്ണവും വിവരങ്ങളും പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിക്കുമെന്നും ടബാസ്കോ ഗവൺമെന്റ് സെക്രട്ടറി റാമിറോ ലോപ്പസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com