ബിഹാറിൽ 'ജീവിത്പുത്രിക' ആഘോഷത്തിനിടെ 43 മരണം; മരിച്ചവരിൽ 37 കുട്ടികൾ

ബിഹാറിൽ പതിനഞ്ച് ജില്ലകളിലായാണ് ജീവിത്പുത്രിക ആഘോഷം നടക്കുന്നത്
ബിഹാറിൽ 'ജീവിത്പുത്രിക' ആഘോഷത്തിനിടെ 43 മരണം; മരിച്ചവരിൽ 37 കുട്ടികൾ
Published on

ബിഹാറിൽ ജീവിത്പുത്രിക ആഘോഷത്തിനിടെ 43 പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ 37 പേർ കുട്ടികളാണ്. പതിനഞ്ച് ജില്ലകളിലായി നടന്ന ജീവിത്പുത്രിക ആഘോഷത്തിനിടെയുണ്ടായ പുണ്യ സ്നാന ചടങ്ങിനിടെയാണ് മരണം. മൂന്ന് പേരെ കാണാതായിട്ടുണ്ട്.  ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.


കുട്ടികളുടെ ക്ഷേമത്തിനായി അമ്മമാർ നടത്തുന്ന വ്രതമാണ് ജീവിത്പുത്രിക. ആചാരത്തിൻ്റെ ഭാഗമായി അമ്മമാരും കുട്ടികളും നദികളിലും കുളങ്ങളിലും സ്നാനം ചെയ്യും. ഇതിനിടയിലാണ് അപകടം. 

പതിനഞ്ച് ജില്ലകളിലായാണ് ജീവിത്പുത്രിക ആഘോഷം നടന്നത്. കിഴക്ക്, വടക്ക് ചമ്പാരൻ, നളന്ദ, ഓറംഗബാദ്, കൈമൂർ, ബക്സാർ, സിവാൻ, റോഹ്താസ്, സരൺ, പട്ന, വൈശാലി, മുസാഫർപൂർ, സമസ്തിപൂർ, ഗോപാൽഗഞ്ച്, അർവൽ എന്നിവിടങ്ങളിലായാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ധനസഹായം കൈമാറാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ജീവിത്പുത്രിക ആഘോഷത്തിനിടയിലും, 15 കുട്ടികളടക്കം 22 പേർ മരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com