
കാട്ടാക്കടയിൽ 45 കാരിയെ കൊലപ്പെടുത്തി, യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട കുരുതംകോട് പാലക്കലിലാണ് സംഭവം നടന്നത്. ഇന്ന് രാത്രിയോടെയാണ് പൊലീസ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കൽ സ്വദേശിയായ പ്രമോദിനെയും (35) പെൺസുഹൃത്ത് റീജയെയുമായാണ് (45) മരിച്ച നിലയിൽ പ്രമോദിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
റീജ വീട്ടിലെ മുറിയിലെ കട്ടിലിൽ, കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലും ആയിരുന്നു. കാട്ടാക്കട പൊലീസ്, എസ് പി കിരൺ നാരായൺ എന്നിവർ സംഭവസ്ഥലത്ത് എത്തി പരിശോധനയാരംഭിച്ചു.