അടിയന്താരാവസ്ഥയുടെ 49 വർഷങ്ങൾ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൻ്റെ ഇരുണ്ട കാലഘട്ടമായിരുന്നു അടിയന്താരാവസ്ഥ കാലം.1975 ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് 2024 ൽ 49 വർഷങ്ങൾ പിന്നിടുകയാണ്.
അടിയന്താരാവസ്ഥയുടെ 49 വർഷങ്ങൾ
Published on

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൻ്റെ ഇരുണ്ട കാലഘട്ടമായിരുന്നു അടിയന്താരാവസ്ഥ കാലം.1975 ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് 2024 ൽ 49 വർഷങ്ങൾ പിന്നിടുകയാണ്.രാജ്യത്ത് നിലന്നിരുന്ന അരാഷ്ട്രീയാവസ്ഥയ്ക്ക് വിലങ്ങു വെക്കപ്പെട്ട ആ കറുത്ത ദിനങ്ങൾ ആരംഭിച്ചത് 1975 ജൂൺ മാസത്തിലാണ്. 1977 മാർച്ച് വരെ അത് നീണ്ടു നിന്നു.21 മാസക്കാലത്തെ അടിയന്തരാവസ്ഥ കാലം മറക്കാൻ പറ്റാത്ത ഒരു ഏട് തന്നെയാണ്.ഒരു തരത്തിൽ പറഞ്ഞാൽ അടിയന്താരാവസ്ഥാ പ്രഖ്യാപനം ഭരണകൂടത്തിൻ്റെ തന്ത്രമായിരുന്നു.തങ്ങളുടെ ഭരണത്തിലെ പോരായ്മകൾ മറച്ചു വെയ്ക്കാൻ ഏറ്റവും അവസാനത്തെ മാർഗം.

രാജ്യത്തുണ്ടായ കലാപ സമാനമായ സ്ഥിതി വിശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ കാരണം എന്നായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാദം.എല്ലാ തീരുമാനങ്ങളും ഇന്ദിര ഗാന്ധിയുടെ കരങ്ങളിൽ ആണെന്നുള്ള പരസ്യമായ ധാരണ എല്ലാവർക്കും ഉണ്ടായിരുന്നു.ഇന്ദിരാഗാന്ധിയുടെ ഈ തീരുമാനം ഇന്ത്യയിൽ അതു വരെ ഉണ്ടായ എല്ലാ വ്യവസ്ഥകളെയും തകിടം മറിച്ചു.ആളുകളുടെ അവകാശങ്ങൾക്ക് ശക്തമായ തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൗലികാവകാശങ്ങൾക്കൊന്നും ഒരു വിലയും നൽകിയില്ല. എല്ലാം ഹനിക്കപ്പെട്ടു. മാധ്യമങ്ങൾക്കു പോലും വിലക്കേർപ്പെടുത്തി.അടിയന്തരാവസ്ഥയുടെ ആദ്യ സൂചനകൾ ലഭ്യമായത് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിൽ പിന്നെയാണ് .ഇത് സർക്കാറിൻ്റെ അമിത അധികാര പ്രയോഗത്തിനും ഏകാധിപത്യത്തിൻ്റെ മറ്റൊരു യുഗത്തിനും കൂടിയാണ് അടിയന്തരാവസ്ഥ കാലം സാക്ഷ്യം വഹിച്ചത്. 

വിമർശനങ്ങളോ ആരോപണങ്ങളോ കൂടാതെ ആരെയും ഭയപ്പെടാതെ ഭരണകാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പ്രധാനമന്ത്രിയ്ക്ക് സാധിച്ചു.അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ജനങ്ങളുടെ വാ മൂടി കെട്ടാനും മാധ്യമങ്ങൾക്ക് നേരെ സെൻസർ ഏർപ്പെടുത്തിയതും ഭരണ കൂടത്തെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്.ഭരണ പക്ഷത്തെ സംബന്ധിച്ച് വിമർശനങ്ങൾ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ളതാണ്. പ്രതിപക്ഷത്തെ സംബന്ധിച്ച് അതൊരു രാഷ്ട്രീയ ആയുധമാണ്.എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ഇതെന്നും ഭയപ്പെടാതെ കാര്യങ്ങൾ കൈ കാര്യം ചെയ്യാൻ ഭരണകൂടത്തിനാ സാധിച്ചു.എതിർക്കുന്നവരെ അന്യായമായി ജയിലിലടക്കുകയും ചെയ്തതോടെ അടിയന്തരാവസ്ഥ അതിൻ്റെ എല്ലാ തലങ്ങളിലൂടെയും കടന്നു പോയി.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.ഇന്ത്യയിലെ എമർജൻസി പ്രഖ്യാപന സാഹചര്യത്തെക്കാൾ പ്രധാനം ഇന്ദിരയുടെ സ്വന്തം എമർജൻസിയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു.ഇന്ദിര ഈസ് ഇന്ദിര, ഇന്ത്യ ഈസ് ഇന്ദിര എന്നു വരെയുള്ള മുദ്രാവക്യങ്ങൾ ഇന്ത്യയിൽ ഉയർന്നു വന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.

പട്ടിണി,വിലക്കയറ്റം, തൊഴില്ലായ്മ, സ്വജന പക്ഷ പാതം എന്നിവ ക്രമാതീതമായി രാജ്യത്ത് വർദ്ധിച്ചതിനാലാണ് ആളുകൾക്കിടയിൽ ഭരണ വിരുദ്ധ വികാരം ഉടലെടുത്തത്.ഇതൊരു ആഭ്യന്തര കലാപം എന്ന നിലയിൽ വ്യാഖ്യാനിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.കോൺഗ്രസ് വിരുദ്ധ തരംഗം ഉടലെടുത്തത്.പതിയെ ഇന്ദിരഗാന്ധിയുടെ സിംഹാസനം ഉലയുവാൻ തുടങ്ങി.അതിന് മേലെ അലഹബാദ് ഹൈക്കോടതി വിധി കൂടി വന്നതോടെ ഇന്ദിരാ ഗാന്ധിക്ക് അധികാരം നിലനിർത്താനുള്ള വഴികൾ തേടേണ്ടതായി വന്നു.നാല് വർഷങ്ങൾക്കു മുമ്പ് കൊടുത്ത കേസിൽ വന്ന വിധി പ്രതീക്ഷകൾക്ക് വിപരീതമായി.അലഹബാദ് ഹൈക്കോടതിയുടെ വിധി കോൺഗ്രസ്സിന് കനത്ത ആഘാതം ഏൽപ്പിച്ചു. രാജ് നാരയൻ കൊടുത്ത കേസിൽ ഇന്ദിരയ്ക്കെതിരെ ഒടുവിൽ വിധി പ്രഖ്യാപനമുണ്ടായി.

പ്രധാനമന്ത്രിയുടെ സ്റ്റേനോഗ്രഫറായ യശ്പാൽ കപൂർ സർക്കാർ സർവ്വീസിൽ ഇരുന്ന് കൊണ്ട് റായ്ബറേലിയിലെ തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ ഇലക്ഷൻ ഏജൻ്റായി പ്രവർത്തിച്ചുവെന്നായിരുന്നു കേസ്.പരാതിയിൽ കഴമ്പ് ഉണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി.ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യയാക്കുകയും ചെയ്തു.എന്നാൽ സുപ്രീംകോടതിയിൽ ഇന്ദിരാഗാന്ധിക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കപ്പെട്ടു.എംപി എന്ന നിലയിൽ പാർലമെൻ്റിൽ പോകാൻ അനുവാദം നിഷേധിച്ച കോടതി പ്രധാനമന്ത്രി എന്ന നിലയിൽ പോകാനുള്ള വിചിത്ര അനുമതിയും നൽകി.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നു.

കോൺഗ്രസ്സിൻ്റെ കരുക്കൾ നീക്കാൻ തന്ത്രശാലിയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ് ശങ്കരയ്യർ കോടതി വിധിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ആലോചിക്കാൻ രഹസ്യയോഗം ചേർന്നു.ഒടുവിൽ ഭരണഘടനയാകെ ചികഞ്ഞു കൊണ്ട് പരിഹാരം ലഭിച്ചു.രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതായിരുന്നു ആ ഉത്തരം.ആഭ്യന്തര നീക്കങ്ങൾ ഭരണത്തെ ബാധിക്കുമെന്ന് കാട്ടിയായിരുന്നു ക്യാബിനറ്റിനോട് പോലും ആലോചിക്കാതെ തീരുമാനം അവതരിപ്പിച്ചത്.തീർത്തും ഏകാധിപത്യ സ്വഭാവമായിരുന്നു പ്രഖ്യാപനത്തിനു പിന്നിൽ ഉണ്ടായിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com