കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കൂട്ട രാജി

വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ ഇരയ്ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ടാണ് രാജി
കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡിക്കൽ കോളേജിൽ
ഡോക്ടർമാരുടെ കൂട്ട രാജി
Published on

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി. 50 സീനിയർ ഡോക്ടർമാരാണ് കൂട്ടരാജി സമർപ്പിച്ചത്. മെഡിക്കൽ കോളേജിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ ഇരയ്ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ടാണ് ഒരുകൂട്ടം സീനിയർ ഡോക്ടർമാർ രാജി സമർപ്പിച്ചത്.

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി. 50 സീനിയർ ഡോക്ടർമാരാണ് കൂട്ടരാജി സമർപ്പിച്ചത്. മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ ഇരയ്ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ടാണ് ഒരുകൂട്ടം സീനിയർ ഡോക്ടർമാർ രാജി സമർപ്പിച്ചത്.

കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറികൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ.


ജോലിസ്ഥലങ്ങളിലും ആശുപത്രികളിൽ പൊലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസുകാരെ നിയമിക്കുക, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഒഴിവുകൾ വേഗത്തിൽ നികത്തുക എന്നീ ആവശ്യങ്ങളും ഡോക്ടർമാർ മുന്നോട്ടുവെച്ചു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ തങ്ങളുടെ ജൂനിയർമാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി. കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.

പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് പന്ത് തിങ്കളാഴ്ച സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളുടെ 90 ശതമാനവും അടുത്ത മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. കൊൽക്കത്ത പൊലീസിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഞ്ജയ് റോയിക്കെതിരെ, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കേസ് അന്വേഷിക്കുന്ന സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com