കുവൈത്തിലെ വീട്ടുജോലിക്കാർക്ക് സന്തോഷ വാർത്ത! മൊബിലിറ്റി ഗ്രേസ് പിരീഡ് ആനുകൂല്യം 55,000 വീട്ടുജോലിക്കാർക്ക്

കുവൈത്തിലെ സ്വകാര്യമേഖലയിൽ 55,000 വീട്ടുജോലിക്കാരെയാണ് കൂടുതലായി നിയമിച്ചത്
കുവൈത്തിലെ വീട്ടുജോലിക്കാർക്ക് സന്തോഷ വാർത്ത! മൊബിലിറ്റി ഗ്രേസ് പിരീഡ് ആനുകൂല്യം 55,000 വീട്ടുജോലിക്കാർക്ക്
Published on

ഗാർഹിക തൊഴിലാളികളുടെ കുറവ് നികത്താൻ ലക്ഷ്യമിട്ടാണ് കുവൈറ്റ് ഗവൺമെൻ്റിൻ്റെ പുതിയ നീക്കം.
കുവൈത്തിലെ സ്വകാര്യമേഖലയിൽ 55,000 വീട്ടുജോലിക്കാരെയാണ് കൂടുതലായി നിയമിച്ചത്. ഗാർഹിക തൊഴിലാളികളുടെ കുറവ് നികത്താൻ അധികാരികൾ അനുവദിച്ച രണ്ട് മാസത്തെ സ്ഥലംമാറ്റം മുതലാക്കിയാണ് നിയമനം.

ഈ വർഷം ആദ്യം, കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ചേർന്നാണ് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, ഗാർഹിക തൊഴിലാളികൾക്ക് വിസ 20 (ഗാർഹിക മേഖല) ൽ നിന്ന് വിസ 18 (സ്വകാര്യ മേഖല) ലേക്ക് മാറാനാണ് അനുമതി നൽകിയത്. ട്രാൻസ്ഫർ ജൂലൈ 14 ന് ആരംഭിച്ച് സെപ്റ്റംബർ 12 ന് അവസാനിച്ചു.

Also Read: അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധം: ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ലെന്ന് ഇറാൻ




Related Stories

No stories found.
News Malayalam 24x7
newsmalayalam.com