തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസ്; മുഖ്യ പ്രതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച കേസിൽ സിയാദ് ഷാജി, അമീൻ എന്നീ പ്രതികളെ നേരത്തെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസ്; മുഖ്യ പ്രതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
Published on
Updated on

ചങ്ങനാശേരി തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ, ടോംസൺ, കെവിൻ, ബിബിൻ, ഷിബിൻ, സിയാദ് ഷാജി, അമീൻ എന്നിവരാണ് പിടിയിലായത്. തൃക്കൊടിത്താനം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച കേസിൽ സിയാദ് ഷാജി, അമീൻ എന്നീ പ്രതികളെ നേരത്തെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി സാജു ജോജോ കാപ്പാ കേസിൽ അടുത്തിടെ പുറത്തിറങ്ങിയ ആളാണ്. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. അക്രമണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത്.

News Malayalam 24x7
newsmalayalam.com