
മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ ഒമ്പതുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 73 കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകൾ ട്യൂഷൻ എടുത്തു കൊണ്ടിരുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ഞായറാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സെപ്തംബർ ആദ്യ ആഴ്ചയിൽ രാധാനഗരി മേഖലയിലാണ് സംഭവം നടന്നത്.പ്രതിയുടെ മകൾ ട്യൂഷൻ ക്ലാസുകൾ നടത്തിയിരുന്നു. ഇവരുടെ വിദ്യാർഥികളിൽ ഒരാളായിരുന്നു പെൺകുട്ടി.പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി ബന്ധുവിനോട് പരാതിപ്പെടുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.