
ത്രിപുര അഗർത്തല റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 75.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ദിയോഗഡ് എക്സ്പ്രസിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 15.10 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് റെയിൽവെ പൊലീസ് പിടികൂടിയത്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി സ്റ്റേഷനിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും റെയിൽവെ പൊലീസ് വ്യക്തമാക്കി.
അതേസമയം, മാർച്ച് 20-ാം തീയതിയും റെയിൽവേ സ്റ്റേഷനിൽ നിന്നും 34 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മാർക്കറ്റിൽ ഏകദേശം 5.10 ലക്ഷം രൂപ വില ലഭിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.