ബാക്കിയുള്ളത് ഉള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ; പിൻവലിച്ച 2000 രൂപയുടെ 97.87 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ

2023 മെയ് 19 നാണ് 2000 രൂപയുടെ നോട്ടുകൾ ആർബിഐ പിൻവലിച്ചത്
ബാക്കിയുള്ളത് ഉള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ; പിൻവലിച്ച 2000 രൂപയുടെ 97.87 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ
Published on: 
Updated on: 

വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.87 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 7,581 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈയിലാണ് ഉള്ളതെന്നും ആർബിഐ അറിയിച്ചു. 2023 മെയ് 19 നാണ് 2000 രൂപയുടെ നോട്ടുകൾ ആർബിഐ പിൻവലിച്ചത്.

2000 രൂപ പിൻവലിച്ച 2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയായിരുന്നു പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2024 ജൂൺ 28 ആയപ്പോഴേക്കും ഇത് 7,581 കോടി രൂപയായി കുറഞ്ഞു.

500, 1000 രൂപ നോട്ടുകള്‍ പിൻവലിച്ചതോടെ സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് 2016 നവംബറിൽ 2000 രൂപ നോട്ടുകൾ ആർബിഐ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവയ്ക്കുകയാണെന്നുമാണ് ആര്‍ബിഐ അറിയിച്ചത്.

News Malayalam 24x7
newsmalayalam.com