
കണ്ണൂർ പയ്യന്നൂരിൽ കൊച്ചുമകന്റെ മർദനമേറ്റ 88കാരി മരിച്ചു. കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർത്ത്യായനി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊച്ചുമകൻ റിജുവാണ് കാർത്ത്യായനിയെ മർദിച്ചത്. റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർത്യായനിയുടെ പോസ്റ്റ്മോർട്ടം നാളെ നടക്കും.