ഉത്തർപ്രദേശിൽ കനത്ത മഴയിൽ കെട്ടിടം തകർന്നു; കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

പ്രദേശത്ത് ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്
ഉത്തർപ്രദേശിൽ കനത്ത മഴയിൽ കെട്ടിടം തകർന്നു; കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു
Published on

ഉത്തർപ്രദേശിൽ മീററ്റിൽ കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ദാരുണാന്ത്യം. സാക്കിർ കോളനിയിലെ മൂന്ന് നില കെട്ടിടമാണ് നിലംപതിച്ചത്. ഇന്നലെ വൈകീട്ട് കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ പ്രദേശത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

15 പേരാണ് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയത്. ഇതിൽ പതിനാല് പേരെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഒന്നരവയസ്സുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ഒൻപത് പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരുക്കേറ്റ അഞ്ച് പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിട ഉടമ പറയുന്നതനുസരിച്ച് അവശിഷ്ടങ്ങൾക്കിടയിൽ പോത്തുകളും കുടുങ്ങി കിടക്കുന്നുണ്ട്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ബിജെപി; മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന് ആരംഭിക്കും

കെട്ടിടാവശിഷ്ടങ്ങളിൾക്കിടയിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തുന്നവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.


ഉത്തർപ്രദേശിലെ 11 ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ 17 പേർ മരിച്ചതായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഓഫീസ് അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com