പ്രചോദനത്തിൻ്റെ അഗ്നിച്ചിറകുകൾ; എപിജെ അബ്ദുൾ കലാമിൻ്റെ 93-ാം ജന്മവാർഷികത്തിൻ്റെ ഓർമയിൽ രാജ്യം

ലോക വിദ്യാർഥി ദിനമായാണ് കലാമിൻ്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും എക്കാലവും സൂക്ഷിച്ച അദ്ദേഹം, അധ്യാപകനായി ഓർമിക്കപ്പെടണമെന്നാണ് ആഗ്രഹിച്ചത്
പ്രചോദനത്തിൻ്റെ അഗ്നിച്ചിറകുകൾ; എപിജെ അബ്ദുൾ കലാമിൻ്റെ 93-ാം ജന്മവാർഷികത്തിൻ്റെ ഓർമയിൽ രാജ്യം
Published on

ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച അതുല്യ പ്രതിഭ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിൻ്റെ 93-ാം ജന്മവാർഷികത്തിൻ്റെ ഓർമയിൽ രാജ്യം. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള, ദീർഘവീക്ഷണമുള്ള രാഷ്‌ട്രപതി, കുരുന്നുകളെ സ്വപ്നം കാണാനും പഠിപ്പിച്ചു. “ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നമെന്ന്” അബ്ദുൽ കലാം എല്ലാവരെയും പഠിപ്പിച്ചു. വാചകങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങൾക്ക് പ്രായഭേദമന്യേ പ്രചോദനം നൽകി.

ലോക വിദ്യാർഥി ദിനമായാണ് കലാമിൻ്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും എക്കാലവും സൂക്ഷിച്ച അദ്ദേഹം അധ്യാപകനായി ഓർമിക്കപ്പെടണമെന്നാണ് ആഗ്രഹിച്ചത്. ലോകമൊമ്പാടുള്ള വിദ്യാർഥികൾക്ക് കലാം എന്നും പ്രചോദനമാണ്. ആഡംബരങ്ങളും ആർഭാടങ്ങളും വെടിഞ്ഞ് ലളിത ജീവിതം നയിച്ച് ഒരു യുവതയെ തന്നെ കലാം പ്രചോദിപ്പിച്ചു.

2002 മുതൽ 2007 വരെ രാജ്യത്തിൻ്റെ പതിനൊന്നാമത് രാഷ്ട്രപതിയായും ഇന്ത്യയുടെ മിസൈൽ മനുഷ്യനായ ഡോ. എ.പി.ജെ. അബ്ദുൾ കലാം സേവനമനുഷ്ഠിച്ചു . 1931 ഒക്ടോബർ 31ന് തമിഴ് നാട്ടിലെ രാമേശ്വരത്ത് ഇടത്തരം കുടുംബത്തിൽ ജനനം. കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ബോട്ട് നിർമ്മാണ ബിസിനസ് കലാമിനെ എഞ്ചിനീയറിംഗ് പരിചയപ്പെടുത്തി. കുട്ടിക്കാലത്ത് പക്ഷികൾ പറക്കുന്നത് കാണാനുള്ള ഇഷ്ടം, എയറോ സ്‌പേസ് റോക്കറ്റുകളുടെ രസകരമായ മേഖല പ്രൊഫഷനായി ഏറ്റെടുക്കാനും, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായി പ്രവർത്തിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com