
പത്തനംതിട്ട അഴൂരിൽ നിന്നും ഇന്നലെ രാവിലെ മുതൽ കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി. അമ്മയുടെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ഇന്ന് രാവിലെ എത്തുകയായിരുന്നു. ഇന്നലെ മുഴുവനും സുഹൃത്തിൻ്റെ വീട്ടിലായിരുന്നു എന്ന് കുട്ടി മൊഴി നൽകിയത്.
പത്തനംതിട്ട ആഴൂർ ബാലഭവൻ ആൻ്റണിയുടെ മകൻ നോയൽ ടോമിനെയാണ് ഇന്നലെ കാണാതായത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു.