വയനാട്ടിൽ 20 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി

പുൽപ്പള്ളി ടൗണിലെ ലക്‌സിൽ ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് നിന്നിരുന്ന ചന്ദനമരമാണ് മോഷ്ടാക്കൾ മുറിച്ചുകടത്തിയത്
വയനാട്ടിൽ 20 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി
Published on

വയനാട്ടിൽ 20 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. പുല്പള്ളി ടൗണിലെ ലക്‌സിൽ ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് നിന്നിരുന്ന ചന്ദനമരമാണ് മുറിച്ചുകടത്തിയത്. 

മോഷണ ദൃശ്യങ്ങൾ ടൂറിസ്റ്റ് ഹോമിന് മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എട്ടടി ഉയരവും രണ്ടടി വണ്ണവുമുള്ള മരമാണ് മോഷണം പോയത്. മരം കഷണങ്ങളാക്കി മുറിച്ചിട്ട ശേഷം സ്ഥലത്തുനിന്നും മാറി നിന്ന മോഷ്ടാക്കള്‍ അല്പ സമയം കഴിഞ്ഞ് തിരിച്ചെത്തി മരത്തടി കഷണങ്ങള്‍ ചുമന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു.

മോഷണം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ഹോമില്‍ ജീവനക്കാരടക്കമുള്ളവരുണ്ടായിരുന്നെങ്കിലും ശക്തമായ മഴ പെയ്തിരുന്നതിനാല്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് ജീവനക്കാ‍ർ പറയുന്നത്. സംഭവത്തില്‍ ടൂറിസ്റ്റ് ഹോം അധികൃതര്‍ പുല്പള്ളി പൊലീസിലും വനംവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. പുല്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ചെറ്റപ്പാലത്തും കാപ്പിസെറ്റിലും കൃഷിയിടത്തില്‍ നിന്നിരുന്ന നാലോളം ചന്ദന മരങ്ങള്‍ മോഷണം പോയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com