കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാമനാട്ടുകര അഴിഞ്ഞിലം ബൈപ്പാസിലാണ് അപകടം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടന്ന് കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീയണച്ചു. സംഭവത്തിൽ ആളപായമില്ല.