അപകടകരമായി ബസ് ഓടിച്ചു; കോഴിക്കോട് ഡ്രൈവർമാര്‍ക്കെതിരെ കേസ്

ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബസിലെ മറ്റ് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും
അപകടകരമായി ബസ് ഓടിച്ചു; കോഴിക്കോട് ഡ്രൈവർമാര്‍ക്കെതിരെ കേസ്
Published on

കോഴിക്കോട് പേരാമ്പ്രയിലും താമരശേരിയിലും അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർമാരുടെ പേരിൽ കേസ്. ഉത്തര മേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടേതാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബസിലെ മറ്റ് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും.

Also Read: ആലുവ സ്വദേശിനിയായ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി


താമരശേരിയിൽ ബസ് അമിതവേഗതയില്‍ ഓടിച്ചതിനെ തുടർന്ന് വിദ്യാർഥിനി ബസിന്‍റെ ഹൈഡ്രോളിക് ഡോറിനിടയിൽ കുടുങ്ങിയിരുന്നു. ബസ് ജീവനക്കാർ വിദ്യാർഥിനിയെ വിജനമായ പ്രദേശത്ത് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ ഇന്ന് ആശുപത്രിയിൽ എത്തി വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തും. പേരാമ്പ്രയിൽ സ്കൂൾ വിദ്യാർഥി ബസിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. അപകടത്തിൽ വിദ്യാർഥിയുടെ കൈക്ക് പരുക്കുണ്ട്. ഈ അപകടങ്ങളുടെ സാഹചര്യത്തിലാണ് ഡ്രൈവർമാർക്കെതിരെ നടപടി. രണ്ട് ബസിലെയും ജീവനക്കാർ ഇന്ന് ആർടിഒ ഓഫീസിൽ ഹാജരാക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com