
കോഴിക്കോട് അത്തോളിയിലുണ്ടായ ബസ് അപകടത്തിൽ പൊലീസ് കേസെടുത്തു. എസി ബ്രദർസ് എന്ന ബസിലെ ഡ്രൈവർക്ക് എതിരെയാണ് കേസ്. അജ്വവ ബസിലെ കണ്ടക്ടരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ 60 പേർക്കാണ് പരുക്കേറ്റത്.
എതിർ ദിശയിൽ നിന്നും അശ്രദ്ധമായും മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന രീതിയിലും ബസ്സ് ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസമാണ് കുറ്റ്യാടി കോഴിക്കോട് പാതയിൽ കോളിയോട്ട് താഴത്ത് അപകടം നടന്നത്. ഇരു ബസുകളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ അത്തോളിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.