മൂവാറ്റുപുഴയിൽ പള്ളി വികാരി ജീവനൊടുക്കിയ നിലയിൽ

വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് കുഴികണ്ണിയിലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
മൂവാറ്റുപുഴയിൽ പള്ളി വികാരി ജീവനൊടുക്കിയ നിലയിൽ
Published on

മൂവാറ്റുപുഴ വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് കുഴികണ്ണിയിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് പള്ളിക്ക് സമീപമുള്ള പാചകപ്പുരയോട് ചേർന്നുള്ള കെട്ടിടത്തിൽ ഫാ.ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ ജോലിക്കെത്തിയ ജീവനക്കാരാണ് ആദ്യം വിവരമറിഞ്ഞത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.

ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com