മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം; അഭിമാനമായി കോഴിക്കോട്ടുകാരന്‍റെ 'എ കോക്കനട്ട് ട്രീ'

പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതാണ് ജോഷിയുടെ കരവിരുതിൽ പിറന്ന 'എ കോക്കനട്ട് ട്രീ'
ജോഷി ബെനഡിക്ടും കുടുംബവും
ജോഷി ബെനഡിക്ടും കുടുംബവും
Published on

മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരിക്കുകയാണ് 'എ കോക്കനട്ട് ട്രീ'. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാമ്പാറ സ്വദേശി ജോഷി ബെനഡിക്ടാണ് എ കോക്കനട്ട് ട്രീ എന്ന അനിമേഷൻ ചിത്രത്തിൻ്റെ സംവിധായകൻ. പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതാണ് എ കോക്കനട്ട് ട്രീ എന്ന ചിത്രം. 70-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപോൾ മലയാളക്കരക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു കുഞ്ഞു അനിമേഷൻ ചിത്രമായ 'എ കോക്കനട്ട് ട്രീ'.

ഏറെ കാലത്തെ ജോഷിയുടെ ആഗ്രഹം കൂടിയാണ് ഈ ദേശീയ അവാർഡോടു കൂടി സഫലമാവുന്നത്. 2021 ൽ ആണ് 'എ കോക്കനട്ട് ട്രീ' പൂർത്തിയായത്. ബോംബെ ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ തിളങ്ങിയെങ്കിലും അപ്പോഴും ചിത്രത്തിന് ദേശീയ അംഗീകാരം എന്ന സ്വപ്നം ഈ പുല്ലുരാംപാറക്കാരൻ മനസിൽ കൊണ്ടുനടന്നിരുന്നു. ഒടുവിൽ 2022ൽ അപേക്ഷ നൽകി. കാലം കാത്തു വെച്ച നീതി പോലെ ആഗ്രഹിച്ച അംഗീകാരത്തിൻ്റെ നിറവിലാണ് ജോഷി ബെനഡിക്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com