NEWSROOM
എരുമേലിയിൽ അയ്യപ്പ ഭക്തന്മാരുടെ വാഹനം മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം
ശബരിമലയിലേക്ക് പോയ ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു
എരുമേലി കണമല അട്ടിവളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കർണ്ണാടക സ്വദേശി മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. രാവിലെ 6.30 ഓടെയായിരുന്നു അപകടം. ശബരിമലയിലേക്ക് പോയ ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. 33 തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ബസ് മറിഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് ബസിനടിയിൽ കുടുങ്ങിയിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലം സ്ഥിരം അപകടമേഖലയാണ് എന്ന് പൊലീസ് പറഞ്ഞു.

