മലപ്പുറത്ത് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാനെത്തിയ യുവാവിനെയാണ് ക്രൂരമായി മർദ്ദിച്ചത്
ജിബിൻ
ജിബിൻ
Published on

മലപ്പുറം എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം. എടക്കര മധുരകറിയൻ ജിബിനാണ് (24) മർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിയതിൻ്റെ പേരിലാണ് വീട്ടുകാർ ക്രൂരമായി മർദ്ദിച്ചതെന്ന് ജിബിൻ്റെ പിതാവ് അലവിക്കുട്ടി ആരോപിച്ചു.

എടക്കരയിൽ നിന്നും വീട്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ വരുന്നതിനിടെ ചാർജ് തീർന്നു. തുടർന്ന് സമീപത്തെ വീട്ടിൽ ഇലക്ട്രിക് സ്കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാൽ മതിയെന്നും സമീപവാസികൾ പറഞ്ഞതിനെ തുടർന്ന് ജിബിൻ ചാർജ് ചെയ്യാൻ ഒരു വീട്ടിൽ കയറി. ഇതിൻ്റെ പേരിലാണ് മകനെ ക്രൂരമായി മർദ്ദിച്ചതെന്ന് പിതാവ് അലവിക്കുട്ടി ആരോപിച്ചു. വീടും മർദ്ദിച്ചവരേയും കണ്ടാൽ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു.

ജിബിൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ എടക്കര പൊലീസിൽ പരാതി നൽകി. ചുങ്കത്തറ സ്പെഷ്ൽ സ്കൂളിൽ നാലാം ക്ലാസിലാണ് ജിബിൻ പഠിക്കുന്നത്. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ ജിബിൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com