'വേട്ടയ്യന്‍' സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി; വില്ലൻ തമിഴ് റോക്കേഴ്സ്

തമിഴ് റോക്കേഴ്സ് എന്ന ഗ്രൂപ്പാണ് വ്യാജപതിപ്പ് ഇറക്കിയത്
'വേട്ടയ്യന്‍' സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി; വില്ലൻ തമിഴ് റോക്കേഴ്സ്
Published on

രജനികാന്ത് നായകനായ 'വേട്ടയ്യന്‍' സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി. തമിഴ് റോക്കേഴ്സ് എന്ന ഗ്രൂപ്പാണ് വ്യാജപതിപ്പ് ഇറക്കിയത്. ടെലിഗ്രാമിലാണ് സിനിമ ഇറങ്ങിയത്.

അടുത്തിടെയായി തിയേറ്ററിൽ റിലീസാകുന്ന ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പകർപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സാദാരണ കാഴ്ചയായികൊണ്ട് ഇരിക്കുകയാണ്. വലിയ മുതൽമുടക്കിൽ റീലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. ജയിലർ, ലിയോ, മഞ്ഞുമ്മൽ ബോയ്സ്, അജയന്റെ രണ്ടാം മോഷണം തുടങ്ങി നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ട്.

അതേസമയം, ടൊവീനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി മുപ്പത് ദിവസത്തിനുള്ളിലാണ് കാക്കനാട് സൈബര്‍ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കര്‍ണാടകയില്‍ വെച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com