കോട്ടയം നീണ്ടൂരിൽ വാഷിംഗ് മെഷീനിൽ നിന്നും തീ പടർന്ന് അപകടം. കൈപ്പുഴ സ്വദേശി തങ്കച്ചൻ്റെ വീട്ടിലാണ് അപകടം നടന്നത്. തീപിടിത്തത്തിൽ അടുക്കള മുഴുവനായും കത്തിനശിച്ചു.
വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് അപകടമുണ്ടായത്. ഇതിനാൽ വൻ അപകടമാണ് ഒഴിവായത്. ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.