
മുംബൈയിൽ ഏഴ് നിലകളുള്ള വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം. ലോവർ പരേൽ ഏരിയയിലെ കമല മിൽ കോമ്പൗണ്ടിലെ ടൈംസ് ടവർ കെട്ടിടത്തിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകളും മറ്റ് അഗ്നിശമന വാഹനങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അഗ്നിശമന സേന ഇതിനെ ലെവൽ 2 തീപിടുത്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.
അഗ്നിശമന സേന ഇതിനെ ലെവൽ 2 തീപിടുത്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.വാണിജ്യ കെട്ടിടത്തിൻ്റെ പിൻഭാഗത്തുള്ള 3 മുതൽ 7-ാം നില വരെയുള്ള ഇലക്ട്രിക്ക് ഡക്കിൽ നിന്നാണ് തീപിടിത്തം ഉണ്ടായത് എന്നാണ് അധികൃതർ പറയുന്നത്. ഫയർ എഞ്ചിനുകളെ കൂടാതെ ഒരു മൊബൈൽ ഫയർ ടെൻഡർ, ഒരു ക്വിക്ക് റെസ്‌പോൺസ് വെഹിക്കിൾ, ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം, രണ്ട് ജെറ്റ് ടാങ്കുകൾ, ഒരു ടേൺ ടേബിൾ ലാഡർ എന്നിവയും രക്ഷാപ്രവർത്തനങ്ങൾക്കായി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം കമല മിൽ കോമ്പൗണ്ടിൽ തീപിടിത്തം ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. 2017 ഡിസംബർ 29 ന് കോമ്പൗണ്ടിനകത്തെ മോജോസ് ബിസ്ട്രോ റസ്റ്റോറൻ്റിലും തീപിടിത്തം ഉണ്ടായിട്ടുണ്ട്. അന്ന് അപകടത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ റെസ്റ്റോറന്റ് ഉടമയ്ക്കെതിരെയും, ജീവനക്കാർ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, മില്ലുടമകൾ അടക്കം 14 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര ഫയർ പ്രിവൻഷൻ ആൻ്റ് ലൈഫ് സേഫ്റ്റി മെഷേഴ്സ് ആക്ട്, 2006 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയാണ് എല്ലാ പ്രതികൾക്കെതിരെയും ചുമത്തിയിരിക്കുന്നത്.
തുർന്ന് 2020 നവംബർ 10-ന് കമലാ മിൽസ് കോമ്പൗണ്ടിൻ്റെ ഉടമകളായ രമേഷ് ഗൊവാനി, രവി ഭണ്ഡാരി എന്നിവരെ മുംബൈ സെഷൻസ് കോടതി വിട്ടയച്ചു. ഈ വർഷം ഫെബ്രുവരി 26 ന് ഓപ്‌ഷൻസ് കൊമേഴ്‌സ്യൽ സെൻ്ററിലും തീപിടിത്തമുണ്ടായിരുന്നു. മൊത്തം 37 വ്യക്തികളെയാണ് അന്ന് മുംബൈ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. വാണിജ്യ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്.