
ഗോവയിൽ കണ്ടെയ്നറുകളുമായി പോയ ചരക്ക് കപ്പലിൽ വൻ തീപിടിത്തം. ഗുജറാത്തിലെ മുന്ദ്രയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലായ എം.വി. മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ടിലാണ് തീപിടിത്തമുണ്ടായത്. ഗോവയിൽ നിന്ന് ഏകദേശം 102 നോട്ടിക്കൽ മൈൽ അകലെയാണ് തീപിടിത്തം.
വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനത്തതിന് രണ്ട് കപ്പലുകൾ പുറപ്പെട്ടതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടത്തെതുടർന്ന് മറ്റ് കപ്പലുകളെ വഴി തിരിച്ച് വിട്ടു. കപ്പലിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ചരക്കുകൾ ഉണ്ടെന്നാണ് വിവരം.
തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മോശം കാലാവസ്ഥയും, കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും കോസ്റ്റ് ഗോർഡ് അറിയിച്ചു.