
പാലക്കാട് ചെർപ്പുളശ്ശേരി ആര്യമ്പാവിൽ തോട്ടര സ്കൂളിന്റെ മുന്നിൽ ഭീമൻ മരം കടപുഴകി വീണു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം. മരച്ചില്ലക്കടിയിൽപ്പെട്ട് ഒൻപത് വിദ്യാർഥികൾക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റ വിദ്യാർഥികളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ വിട്ട സമയമായതിനാൽ നിരവധി കുട്ടികളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ആദിത്യൻ, റയന,അസ്ലാഹ്,സിയ,നിഹാല,ജുമാന, സിഫ്‌ന, ശരൺ,അഫ്‌നാൻ എന്നിവർക്കാണ് പരിക്കേറ്റത്. മറ്റ്
വിദ്യാർഥികൾ സ്കൂൾ മതിലിനോട് ചേർന്ന് പോയതിനാൽ കാര്യമായ പരിക്കുകൾ സംഭവിച്ചില്ല.
ശക്തമായ മഴയും കാലപ്പഴക്കവുമാണ് മരം കടപുഴകി വീഴാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ഇനിയും ഇത്തരത്തിൽ അപകടാവസ്ഥയിൽ തുടരുന്ന ഒരുപാട് മരങ്ങളുണ്ടെന്നും അവ മുറിച്ച് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി മരം റോഡിൽ നിന്നും മുറിച്ച് നീക്കി.