വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ ഒരാൾക്ക് ദാരുണാന്ത്യം

മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ ആണ് മരിച്ചത്
വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ ഒരാൾക്ക് ദാരുണാന്ത്യം
Published on: 
Updated on: 

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ (60) ആണ് മരിച്ചത്. ഒൻപത് മണിയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. അറുമുഖൻ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ഇയാളുടെ കുടുംബം തമിഴ്നാട്ടിലാണ്. 

എരുമക്കൊല്ലി റോഡിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്ത് വെച്ചാണ് അപകടം നടന്നത്. അറുമുഖൻ തേയില തോട്ടത്തിലും മറ്റും ജോലി ചെയ്ത് വരികയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ തേയില തോട്ടത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. 

ആനയെ വെടി വെക്കുമെന്ന ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചു. മേപ്പാടി മേഖലയിൽ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. 

News Malayalam 24x7
newsmalayalam.com