അങ്കമാലിയിൽ വാടക വീടിനുള്ളിൽ ആളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തലയിടിച്ച് വീണ നിലയില്‍

അങ്കമാലിയിൽ വാടക വീടിനുള്ളിൽ ആളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തലയിടിച്ച് വീണ നിലയില്‍

മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു
Published on

അങ്കമാലി മേക്കാട് കാരക്കാട്ട്കുന്ന് ജംഗ്ഷനിലെ വാടക വീടിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സ് പ്രായമുള്ള ചന്ദ്രൻ എന്നയാളാണ് മരിച്ചത്. തലയിടിച്ച് വീണ നിലയിലാണ് മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കാരക്കാട്ടുകുന്ന് പള്ളിക്ക് എതിർവശം പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

News Malayalam 24x7
newsmalayalam.com