
കൊല്ലം ഓയൂരിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാർ (42) ആണ് മരിച്ചത്. ഇയാൾ മക്കൾക്കൊപ്പമായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മൂവരും പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ മിഥുൻ (18), വിസ്മയ (14) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)