മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

പാൽ കൊടുത്ത സമയം കുഞ്ഞ് അബോധാവസ്ഥയിൽ ആകുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു
Published on
Updated on

പത്തനംതിട്ട പന്തളത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. റഹീം-സബീല ദമ്പതികളുടെ 21 ദിവസം പ്രായമുള്ള മകൻ മുഹമ്മദ് ആലിഫ് ആണ് മരിച്ചത്. പാൽ കൊടുത്ത സമയം കുഞ്ഞ് അബോധാവസ്ഥയിൽ ആകുകയും, തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പന്തളം പൊലീസ് തുടർനടപടികൾ ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com