വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ തീ കൊണ്ട് അഭ്യാസ പ്രകടനം; പൊള്ളലേറ്റ് കുട്ടിക്ക് പരിക്ക്

തമിഴക വെട്രി കഴകത്തിന്‍റെ ചെന്നൈ സബര്‍ബന്‍ എക്സിക്യൂട്ടീവ് നീലാങ്കരയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം
വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ തീ കൊണ്ട് അഭ്യാസ പ്രകടനം; പൊള്ളലേറ്റ് കുട്ടിക്ക് പരിക്ക്
Published on

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ കുട്ടിക്ക് ഗുരതര പരിക്ക്. നടന്‍റെ 50-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് തമിഴക വെട്രി കഴകത്തിന്‍റെ ചെന്നൈ സബര്‍ബന്‍ എക്സിക്യൂട്ടീവ് നീലാങ്കരയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. തീപിടിച്ച ടൈല്‍സ് കൈകൊണ്ട് തല്ലിപ്പൊട്ടിക്കുന്ന അഭ്യാസപ്രകടനം നടത്തുന്നതിനിടെ കുട്ടിയുടെ കൈയില്‍ തീപിടിക്കുകയായിരുന്നു. സ്റ്റേജില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ തീ അണച്ചെങ്കിലും കുട്ടിയുടെ കൈയില്‍ ഗുരുതരമായി പൊള്ളലേറ്റു.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ 50 പേര്‍ മരിച്ചതിനെ തുടര്‍ന്ന് പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് ആരാധകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ മറികടന്നാണ് ആഘോഷം സംഘടിപ്പിച്ചത്. അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ അഭ്യാസ പ്രകടനം നടത്താന്‍ അനുവദിച്ചതില്‍ ടിവികെ പ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com