
തിരുവനന്തപുരം പൂവച്ചലിൽ പെരുമ്പാമ്പിനെ പിടികൂടി. പേഴുംമൂട് കുഴിയംകോണം സർവീസ് സെൻററിനു സമീപമാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.
പരുത്തിപ്പള്ളി റേഞ്ചിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി തിരികെ വനത്തിലേയ്ക്ക് മടക്കി വിട്ടു.