
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം അടക്കം മൂന്ന് ജില്ലാ കളക്ടര്‍മാരെ മാറ്റി. തിരുവനന്തപുരത്തിന് പുറമെ ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.
തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ മാറ്റി പിന്നോക്ക ക്ഷേമ ഡയറക്ടറായി നിയമിച്ചു. അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. കോട്ടയം കളക്ടര്‍ വിഘ്‌നേശ്വരിയെ ഇടുക്കി കളക്ടറായി നിയമിച്ചു പകരം ജോണ്‍ വി സാമുവല്‍ പുതിയ കോട്ടയം കളക്ടറായി ചുമതലയേല്‍ക്കും.
ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ്ജ് റവന്യു അഡി. സെക്രട്ടറിയായും, ശ്രീറാം വെങ്കിട്ടരാമന്‍ ധനവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. സപ്ലൈക്കോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിക്കുന്നത്.