ലെബനനിലെ ആക്രമണം; വെറും ഏറ്റുമുട്ടൽ അല്ല, ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൻ്റെ ആരംഭം

ഇറാൻ-ഇസ്രയേൽ യുദ്ധം ഉടനുണ്ടാകുമോ എന്ന ചോദ്യമായിരുന്നു പോയ ആഴ്ചകളിൽ ലോകത്തെ മുൾമുനയിൽ നിർത്തിയത്
ലെബനനിലെ ആക്രമണം; വെറും ഏറ്റുമുട്ടൽ അല്ല, ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൻ്റെ ആരംഭം
Published on

ലെബനനിൽ നടക്കുന്നത് ഹിസ്ബുള്ളയും ഇസ്രയേലുമായുള്ള ഏറ്റുമുട്ടലല്ല. അത് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധമാണ്. തുടർന്നു കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൻ്റെ ഗതി മറ്റൊരു വിധത്തിലേക്ക് മാറുകയാണ്.

ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് നടത്തുന്ന കടന്നാക്രമണവും അതു പൂർത്തിയായി നിമിഷങ്ങൾക്കകം പുറത്തുവിടുന്ന വീഡിയോയും വ്യക്തമാക്കുന്നത് ഇസ്രയേൽ ഈ തുടങ്ങിവച്ചിരിക്കുന്നത് കേവലം ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണമല്ല, മറിച്ച് ഇത് ഇറാനെതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ്.

ALSO READ: സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിൽ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകൾ


ഇറാൻ-ഇസ്രയേൽ യുദ്ധം ഉടനുണ്ടാകുമോ എന്ന ചോദ്യമായിരുന്ന പോയ ആഴ്ചകളിൽ ലോകത്തെ മുൾമുനയിൽ നിർത്തിയത്. എന്നാൽ നിലവിൽ സാങ്കേതികമായി യുദ്ധം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഇപ്പോഴുള്ള ഉത്തരം. ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുന്നത് ഇറാന്‍റെ സൈനിക ജനറൽ ആണ്. 1985ൽ ഹിസ്ബുള്ള ആരംഭിച്ചതു തന്നെ ഇറാൻ പരമാധികാരിയുടെ പിന്തുണയോടു കൂടിയാണ്.


ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നിലനിൽക്കാൻ വർഷാവർഷം സഹസ്രകോടികൾ നൽകുന്നത് ഇറാനാണ്. ആയുധങ്ങൾ നൽകുന്നതും ഇറാനും സിറിയയുമാണ്. അതുകൊണ്ട് ഇസ്രയേലിൻ്റെ ആക്രമണം ഹിസ്ബുള്ളയ്ക്കെതിരെയല്ല, ഇറാന് എതിരെ തന്നെയാണ്. ഒറ്റപ്പെട്ട രീതിയിൽ ആണെങ്കിലും ഇസ്രയേലിന്‍റെ റോക്കറ്റുകൾ ആക്രമണം നടത്താൻ തുടങ്ങിയിരിക്കുന്നു.ആ ആക്രമണത്തിൽ ഇസ്രയേലി പൗരന്മാർക്കും പരുക്കേറ്റു.  ഇതിനു പിന്നാലെയാണ് ഹിസ്ബുള്ള തിരിച്ചടിച്ചത്.  അതായത്,  ഇറാൻ്റെ തിരിച്ചടിയെന്നു തന്നെയാണ് അർഥം.

ALSO READ: കർണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി


ഇതുവരെ ഇസ്രയേൽ നടത്തിയത് ഹമാസിന് എതിരായ യുദ്ധമാണ്. അത് ഗാസയുടെ ചുറ്റവട്ടത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു. ഇപ്പോഴിത് ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ മാത്രമല്ല, ഇറാന് എതിരേ കൂടിയാണ് എന്നതും ശ്രദ്ധേയം. ആണവായുധം കയ്യിലുള്ള രണ്ടു രാജ്യങ്ങളാണ്. അതുകൊണ്ടാണ് ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com