
ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് 15 പേർക്ക് പരുക്ക്. നിരവധിപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
മഴ ശക്തമായതോടെ ഗുജറാത്തിൽ മിക്കയിടങ്ങളിലും കെട്ടിടങ്ങൾ തകർന്ന് അപകടമുണ്ടായിരുന്നു. കഴിഞ്ഞ മാസം ജാംനഗറിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് പരുക്കേൽക്കുകയും അപകടത്തിൽപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.