കണ്ണൂരിൽ കാറിടിച്ച് മരിച്ചു. പയ്യാവൂർ ചമതച്ചാലിലാണ് അപകടം. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നുപോകുമ്പോഴായിരുന്നു അപകടം. നടന്നുപോകുന്ന നോറയുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മുത്തശ്ശി ഷിജിക്കും പരിക്കുണ്ട്. നോറയുടെ മാതാപിതാക്കൾ വിദേശത്താണ്.