
തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിൻ്റെ ആക്രമണം. കല്ലമ്പള്ളി സ്വദേശികളായ അരുൺ, രാജീവ്, അനി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പോങ്ങുമൂട് സ്വദേശികളായ മധു, മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണി മുഴക്കിയത്.
ഞായറാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം. മാരകായുധങ്ങളുമായി വീട്ടിലെത്തിയ ഇവർ വീടിൻ്റെ വാതിലിൽ വെട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.