"രാഹുൽ ഗാന്ധി ജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെ"; വീണ്ടും വിവാദ പരാമർശവുമായി എ. വിജയരാഘവൻ

സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം വയനാട് സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
"രാഹുൽ ഗാന്ധി ജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെ"; വീണ്ടും വിവാദ പരാമർശവുമായി എ. വിജയരാഘവൻ
Published on


വീണ്ടും വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എ. വിജയരാഘവൻ രംഗത്ത്. രാഹുൽ ഗാന്ധി എം.പി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്ലീം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ ഘടകങ്ങൾ ആയിരുന്നുവെന്നും എ. വിജയരാഘവൻ ആരോപിച്ചു. 

സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം വയനാട് സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com